കാഡിസ് താരം എസ്പിനോയും ബാർസ താരം ഡെംബെലെയും പന്തിനായി മത്സരിക്കുന്നു. ബാർസിലോന ∙ കഷ്ടകാലം ബാർസിലോനയെ വിട്ടൊഴിയുന്നില്ല. ഐൻട്രാക്റ്റിനോടു തോറ്റ് യൂറോപ്പ ലീഗ് ഫുട്ബോളിൽ നിന്നു പുറത്തായതിനു പിന്നാലെ സ്പാനിഷ് ലീഗിൽ കുഞ്ഞൻ ക്ലബ്ബായ കാഡിസിനോടും ബാർസ തോറ്റു (0–1). രണ്ടും സ്വന്തം മൈതാനമായ നൂകാംപിൽ! കാഡിസിനെതിരെ കളിയുടെ മുക്കാൽ പങ്കും പന്തവകാശം വച്ചിട്ടും ബാർസയ്ക്കു ഗോളടിക്കാനായില്ല. 48–ാം മിനിറ്റിൽ ലൂക്കാസ് പെരസ് നേടിയ ഗോളിൽ കഡിസ് അവിസ്മരണീയ വിജയം സ്വന്തമാക്കുകയും ചെയ്തു. പോയിന്റ് പട്ടികയിൽ ബാർസContinue reading “ബാർസ പിന്നെയും തോറ്റു!”